LATEST NEWS

Related Posts

MOREEDUCATIONകാലടി സർവകലാശാലയിലെ  വിദ്യാർഥികൾക്ക് ആശ്വാസം; സസ്പെൻഷൻ റദ്ദാക്കി ‍

കാലടി സർവകലാശാലയിലെ  വിദ്യാർഥികൾക്ക് ആശ്വാസം; സസ്പെൻഷൻ റദ്ദാക്കി ‍

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എസ്.എഫ്.ഐ പ്രവർത്തകരായ 16 വിദ്യാർഥികളുടെ സസ്പെൻഷൻ ഉത്തരവും അന്വേഷണ റിപ്പോർട്ടും ഹൈക്കോടതി റദ്ദാക്കി. വിദ്യാർഥികളെ ഉടൻ ക്ലാസുകളിൽ തിരിച്ചെടുക്കാനും ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്താനും കോടതി നിർദേശിച്ചു.

ക്യാമ്പസിൽ ഓഗസ്റ്റ് 13ന് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഒന്നിനാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. വൈസ് ചാൻസലറോട് മോശമായി പെരുമാറിയെന്നായിരുന്നു സർവകലാശാലയുടെ ആരോപണം. എന്നാൽ പ്രവർത്തിക്കാത്ത സ്റ്റേജ് ലൈറ്റുകളുടെ പ്രതീകാത്മക ശവസംസ്കാരമാണ് നടത്തിയതെന്നായിരുന്നു വിദ്യാർഥികളുടെ വിശദീകരണം. 

ആവശ്യമെങ്കിൽ സർവകലാശാലയ്ക്ക് പുതിയ അന്വേഷണം നടത്താമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ അന്വേഷണ കാലയളവിൽ വിദ്യാർഥികളെ വീണ്ടും സസ്പെൻഡ് ചെയ്യരുത്. പുതിയ അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ശിക്ഷ നിശ്ചയിക്കുമ്പോൾ നേരത്തെ സസ്പെൻഷനിൽ കഴിഞ്ഞ 84 ദിവസവും പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here